Advertisment

പിവി അന്‍വറിനെ കൊണ്ട് പിണറായി ജനങ്ങളോട് മാപ്പുപറയിക്കണം; അസംബ്ലിയില്‍ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടത്; കെ മുരളീധരന്‍

New Update

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണെന്ന് എംപി കെ മുരളീധരന്‍. അന്‍വറിനെ കൊണ്ട് ജനങ്ങളോട് മാപ്പുപറയിക്കാനും പിണറായി വിജയന്‍ തയ്യാറാവണം. അസംബ്ലിയില്‍ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടതെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

Advertisment

publive-image

എല്ലാവരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ല. ജില്ല കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചത്. മുരളീധരന്‍ പറഞ്ഞു.

 

k muralidharan
Advertisment