Advertisment

നിങ്ങൾ എന്റെ കണ്ണിലെ കെട്ടുകൾ അഴിയ്ക്കൂ, എന്റെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കൂ, എനിക്ക് ഈ മണ്ണിൽ മുഖം ചേർത്തു മരിക്കണം എന്ന് അന്ത്യാഭിലാഷമായി ബ്രിട്ടീഷുകാരുടെ മുഖത്ത് വിരൽചൂണ്ടി പറഞ്ഞ ധീരനായ പോരാളിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി; വൈറല്‍ കുറിപ്പുമായി കെ മുരളീധരന്‍

New Update

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ കഥ സിനിമയാക്കുന്നതിനെ ചൊല്ലി നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. ഇപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ കഥയുമായി കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

സിനിമാ കലാ സൃഷ്ടിയാണെന്നും അത് പുറത്തിറങ്ങുന്നതിന് മുമ്പു തന്നെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുരളിധരന്റെ വിമര്‍ശനം..

publive-image

കുറിപ്പ് ഇങ്ങനെ...

#നിങ്ങൾ എന്റെ കണ്ണിലെ കെട്ടുകൾ അഴിയ്ക്കൂ...

#എന്റെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കൂ...

#എനിക്ക് ഈ മണ്ണിൽ മുഖം ചേർത്തു മരിക്കണം...

എന്ന് അന്ത്യാഭിലാഷമായി ബ്രിട്ടീഷുകാരുടെ മുഖത്ത് വിരൽചൂണ്ടി പറഞ്ഞ ധീരനായ പോരാളിയാണ് #വാരിയംകുന്നത്ത് #കുഞ്ഞഹമ്മദ്ഹാജി.

#അദ്ദേഹത്തിന്റെ ചരിത്രത്തെ വർഗീയ വൽക്കരിക്കാനുള്ള സംഘപരിവാറിനെ ശ്രമം അപലപനീയമാണ്.ചരിത്രത്തെ വളച്ചൊടിച്ചും,വികൃതമാക്കിയും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ബി.ജെ.പി രാജ്യത്തിന്റെ ഭരണം തട്ടിയെടുത്തത്. യഥാർത്ഥ ചരിത്രത്തെ തമസ്കരിക്കാനാണ് ഇവരുടെ ശ്രമം. ചരിത്രം ഇല്ലാത്തവർക്ക് ചരിത്രസത്യങ്ങളോടുള്ള പക ഇനിയും അനുവദിക്കാനാവില്ല.

#കലയായാലും രാഷ്ട്രീയമായാലും ചരിത്രത്തെ സംഘപരിവാറിനു ഭയമാണ്. കാരണം ഇവർക്ക് പറയാൻ ഷൂ നക്കിയ ചരിത്രം മാത്രമേ ഉള്ളൂ.പിന്നെ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതിന്റെ നാണംകെട്ട ചരിത്രവും... രാജ്യത്തിന്റെ ചരിത്രവുമായി സംഘപരിവാറിനു പുലബന്ധം പോലും ഇല്ല.. അതുകൊണ്ടാണ് ഇക്കൂട്ടർക്ക് ചരിത്രം ചർച്ച ചെയ്യുമ്പോൾ അസഹിഷ്ണുതയും ഭയവും ഉണ്ടാകുന്നത്.

#മാപ്പ് തന്ന് മക്കയിലേക്ക് അയക്കാമെന്ന് ബ്രിട്ടീഷുകാർ പറഞ്ഞപ്പോൾ,,

ഞാൻ ജനിച്ചത് മക്കയിലല്ല ഇതിഹാസങ്ങൾ രചിക്കപ്പെട്ട ഏറനാടിന്റ മണ്ണിലാണ്..

ഇതാണ് എന്റെ മണ്ണ്,,എനിക്ക് ഈ മണ്ണിൽ മരിച്ചു വീഴണമെന്നാണ് കുഞ്ഞഹമ്മദ് ഹാജി ധീരതയോടെ പറഞ്ഞത്.. #മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടവർക്ക് മാപ്പ് പറയാതെ പോരാടിയനോട് തോന്നിയ വെറും അസൂയ മാത്രമാണ് സംഘപരിവാറിനു വാരിയംകുന്നനോട് ഉള്ളത്..

#ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരെ പോരാടിയ മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് മൊയ്തീൻ കുട്ടി ഹാജിയും സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ഒരിക്കലും ഹിന്ദു വിരുദ്ധൻ ആയിരുന്നില്ല.

അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ നിരവധി പേർ ഹിന്ദുക്കളായിരുന്നു.

ഹിന്ദുക്കളുടെ രാജാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദു വിരുദ്ധനായിചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്.

ഇത്‌ നാട്ടിൽ വർഗീയകലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങളെ മതേതര കേരളം ഒന്നിച്ച് ചെറുത്ത് തോൽപ്പിക്കണം.

#സിനിമ ഒരു കലാസൃഷ്ടിയാണ്.

അത് പുറത്തിറങ്ങും മുൻപ് അതിനെ ആക്രമിക്കുന്നത് ശരിയല്ല.

പുറത്തിറങ്ങാത്ത സിനിമയെ എങ്ങനെയാണ് സംഘപരിവാർ വിലയിരുത്തിയത്? ആവിഷ്കാരസ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റം കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങൾ.

കഴിഞ്ഞ ദിവസം ആലുവയിൽ സിനിമാസെറ്റ് കത്തിച്ചതും ഇക്കൂട്ടർ തന്നെയാണ്.

#വാരിയംകുന്നത്ത്കുഞ്ഞഹമ്മദ് ഹാജിയുടെ ഇതിഹാസതുല്യമായ ചരിത്രത്തോട് നീതി പുലർത്തുന്നതാവണം അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങുന്ന സിനിമകൾ എന്ന് മാത്രമാണ് ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നത്...

https://www.facebook.com/permalink.php?story_fbid=1140198513009541&id=225745341121534&__xts__%5B0%5D=68.ARAYL-iHbHoT_5wE9Ji0WQTqtyKECYCeDrZI5ajs-R1w86o4Fyt_LBo74mmOJUUhpcbTM5XRUx1upz8lRJYhVOOR-ArWT4jrhc7-k_lKmVrYOs45zP1VanmgX2UF8JHzJtToqRa74PwD_2WdBVr2c1jhInLA25RsnV5gqiamBSD73hduhGM-77gbC12nwk6eJkpAvUYrohBnLoIuIJzszOrIGrbm6Y6S6t1gFt4b2DUfywcgJKi0Yfw7NDjxsRG_HqJ_aieJiJ6sD1wbIqYW64O0OyWIpFFsoTRex8cFNwmuUqMYaDM6NGqyheoQxS5tyRihyvw0RuXX3SwyjrFd-Q&__tn__=-R

latest news k muralidharan all news facebook post
Advertisment