Advertisment

"കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല" ; കേന്ദ്രമന്ത്രി വി മുരളീധരന് മുന്നറിയിപ്പുമായി കെ മുരളീധരന്‍

New Update

കോഴിക്കോട്: ചാനല്‍ വിലക്ക് അടക്കമുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച്‌ കെ മുരളീധരന്‍ രംഗത്ത് . ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ജനരോഷം ഭയന്നാണെന്ന് കെ മുരളീധരന്‍ പറഞ്ഞു .

Advertisment

publive-image

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പറയുന്നതല്ല കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മരുളീധരന്‍ പറയുന്നത്. എന്തും പറയാമെന്ന് വി മുരളീധരന്‍ കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

'ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വി.മുരളീധരന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നത് . ഡല്‍ഹി കലാപത്തില്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല'- കെ മുരളീധരന്‍ വ്യക്തമാക്കി .

'കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ സസ്പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നും ' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

k muralidharan response
Advertisment