Advertisment

ബിജെപിയെക്കാള്‍ വര്‍ഗീയത പടര്‍ത്തുന്നത് സിപിഎം; ഭരണത്തുടര്‍ച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്; കെ മുരളീധരന്‍

New Update

കോഴിക്കോട്: ബിജെപിയെക്കാള്‍ വര്‍ഗീയ പ്രചാരണമാണ് സിപിഎം നടത്തുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്. സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ നിയമസഭാ തെരഞ്ഞെടപ്പില്‍ വിലയിരുത്തപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

സ്ഥാനാര്‍ഥി നിര്‍ണയവും കെപിസിസി അധ്യക്ഷ സ്ഥാനവും തീരുമാനിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ കെ മുരളീധരനുള്‍പ്പടെ പത്തംഗങ്ങളാണ് ഉള്ളത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചെയര്‍മാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍,വിഎം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശിതരൂര്‍ എന്നിവരാണുള്ളത്

 

k muralidharan k muralidharan speaks
Advertisment