Advertisment

എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ല; പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയാൽ നോമിനേഷൻ തിയ്യതി കഴിഞ്ഞെ എത്തൂ ; താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കെ. മുരളീധരൻ

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി കെ. മുരളീധരൻ എം.പി രം​ഗത്ത്. താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Advertisment

publive-image

നേമം മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയാൽ നോമിനേഷൻ തിയ്യതി കഴിഞ്ഞെ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ കെ. മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലാണ് റിപ്പോർട്ട് വന്നത്.

k muralidharan k muralidharan speaks
Advertisment