Advertisment

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍ ; എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കാറില്ല , നടക്കുന്നത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ തീരുമാനിച്ചതായുളള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

Advertisment

publive-image

വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് വിളിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു

എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കാറില്ലെന്ന് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആണെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ കെ മുരളീധരന്‍ പ്രതികരിച്ചു. ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ് നടക്കുക. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയില്‍ നടക്കുക എന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Advertisment