Advertisment

ബിജെപി യോഗം ചേർന്നിട്ട് എന്ത് മല മറിക്കാനാണ്; വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ; വീരവാദം മുഴക്കാതെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി സത്യം തെളിയിക്കൂ; കെ മുരളീധരൻ

New Update

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരിഹാസവുമായി കെ. മുരളീധരന്‍. കൊടകര കേസിൽ കെ. സുരേന്ദ്രൻ നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

Advertisment

publive-image

ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനെതിരെയും മുരളീധരൻ ട്രോളി. ബിജെപി യോഗം ചേർന്നിട്ട് ഇപ്പോൾ എന്ത് മല മറിക്കാനാണ്.വീരവാദം മുഴക്കാതെ അന്വേഷണ സംഘത്തുന്നു മുമ്പിൽ ഹാജരായി സത്യം തെളിയിക്കുയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

‘സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് അത്ര വലിയ കാര്യമൊന്നുമില്ലല്ലോ, വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ,’ -കെ. മുരളീധരന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

k muralidharan k muralidharan speaks
Advertisment