Advertisment

തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഉണ്ടാവും. താൻ നിരന്തരം തോൽക്കുന്നയാൾ ആണെന്ന് കോടിയേരി പറയുന്നത്. അഞ്ചു തിരഞ്ഞെടുപ്പു തോറ്റ താൻ അഞ്ചിടത്തു ജയിച്ചിട്ടുമുണ്ട്. വട്ടിയൂർകാവിൽ സ്വന്തം സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതു കൊണ്ട് ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാർട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോ : പരാജയ ഭീതിയിൽ സിപിഎം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുരളീധരൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്​:  വടകര നേരത്തെ തന്നെ ബിജെപി ദുർബലമായ മണ്ഡലമാണെന്നും അതിനു കോൺ​ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും  കെ മുരളീധരൻ. പരാജയഭീതിയിൽ സിപിഎം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

Advertisment

publive-image

നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വടകരയിൽ ഒരു ലക്ഷം വോട്ടു തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. സ്വതവേ ദുർബലമായ മണ്ഡലത്തിൽ ബിജെപി ദുർബലനായ സ്ഥാനാർഥിയെ നിർത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അവർ ദുർബലരായതിന് കോൺ​ഗ്രസിനെ കുറ്റം പഴയുന്നത് എന്തിനെന്ന് മുരളീധരൻ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഉണ്ടാവും. താൻ നിരന്തരം തോൽക്കുന്നയാൾ ആണെന്ന് കോടിയേരി പറയുന്നത്. അഞ്ചു തിരഞ്ഞെടുപ്പു തോറ്റ താൻ അഞ്ചിടത്തു ജയിച്ചിട്ടുമുണ്ട്. വട്ടിയൂർകാവിൽ സ്വന്തം സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതു കൊണ്ട് ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവുമെന്ന് മുരളീധരൻ പരിഹസിച്ചു.

ആരെ സ്​ഥാനാർഥിയാക്കിയാലും പ്രചാരണത്തിന്​ ഇറങ്ങുമെന്ന്​ താൻ പറഞ്ഞിരുന്നു. ശക്​തരായവരെ തന്നെയാണ്​ വടകരയിലേക്ക്​  നിശ്​ചയിച്ചിരുന്നത്​. എന്നാൽ അവർ ദുർബലരാണെന്ന്​ പ്രചാരണമുണ്ടായി. തുടർന്ന്​ പ്രതിഷേധം ഉണ്ടായതോടെ തന്നോട്​ മത്​സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന്​ വൈകീട്ട്​ യു.ഡി.എഫ്​ പാർലമെന്റ്‌ നിയോജക മണ്ഡലം കൺവെൻഷനോടെ പ്രചാരണത്ത്​ തുടക്കം കുറിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Advertisment