Advertisment

കേരളത്തില്‍ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സര്‍ സി പിയുടെ ചരിത്രം പഠിക്കണമെന്ന് കെ മുരളീധരന്‍

New Update

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍.കേരളത്തില്‍ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സര്‍ സി പിയുടെ ചരിത്രം പഠിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

പൗരത്വ ഭേദഗതി നിയമത്തിനെ നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ സാധ്യത ജനപ്രതിനിധികള്‍ക്ക് അറിയാം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉലമ സംയുക്ത സമിതി സഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും രാപ്പകല്‍ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

k muralidharan
Advertisment