Advertisment

ഭിക്ഷാടനത്തെ വ്യവസായമാക്കി മാറ്റി. പൊതുസമൂഹം അവരെ പ്രോൽസാഹിപ്പിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം : ജസ്റ്റീസ് നാരായണക്കുറുപ്പ്

New Update

publive-image

Advertisment

പാലക്കാട്: ഭിക്ഷാടന മാഫിയായ്ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഡോ. ജസ്റ്റീസ് കെ നാരായണക്കുറുപ്പ്. ഭിക്ഷാടനത്തെ വ്യവസായമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏക്ത പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാലക്കാട്, തൃശൂർ ജില്ലകളെ ഭിക്ഷാടന വിമുക്തമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മിഷൻ 2020 പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിക്ഷാടനത്തെ പൊതു സമൂഹം പ്രോൽസാഹിപ്പിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. റിട്ടയേർഡ് ഡി വൈ എസ് പി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, മോൺ. ജോസഫ് ചിറ്റിലപ്പള്ളി, സിനിമാതാരങ്ങളായ സോണിയ ബോസ്, പ്രിയമേനോൻ, ഏക്താ പ്രവാസി ചെയർമാൻ റഹീം ഒലവക്കോട്, വൈസ് ചെയർമാൻ എബി ജെ ജോസ്, കരീം സാഹിബ്‌, മുഹമ്മദ് അൻസാരി, നിഷ സ്നേഹക്കൂട്, അനീഷ് മങ്കാവ്, മരിയൻ കോളജ് പ്രിൻസിപ്പൽ സി. ട്രീസാ ആരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.

palakkad news
Advertisment