Advertisment

കെ.പി.ശശികല പൊലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍

New Update

Advertisment

പൊലീസ് നിരോധനം ലംഘിച്ച് ശബരിമലയില്‍ തങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പൊലീസ് സ്റ്റേഷനില്‍ നിരാഹാര സമരത്തില്‍.

മരക്കൂട്ടത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്ത ശശികലയെ പുലര്‍ച്ചയോടെ

റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. അറസ്റ്റിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

അതേസമയം, ശശികലയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് വച്ച് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് നീക്കിയത്.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയു ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Advertisment