മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 8, 2018

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരം.

വ്യാഴാഴ്ച പകല്‍ പതിനൊന്നോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിഐപി റൂമില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

×