കേരളം

കെ. റെയിൽ പദ്ധതി നിർത്തി വെക്കണം; വെൽഫെയർ പാർട്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 15, 2021

തിരുവനന്തപുരം: കെ. റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങളും ഫീസിബിലിറ്റിയും കൃത്യമായി പഠിക്കാതെ നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ആരംഭിക്കുന്നത് നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിനു ശേഷവും പദ്ധതി ആവശ്യമെങ്കിൽ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസവും പൂർണതോതിൽ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ.

പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനയുടെ തുടക്കത്തിൽതന്നെ കേരളത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ധാരാളം പ്രശ്നങ്ങളെ കുറിച്ച് സാമൂഹികപ്രവർത്തകരും സംഘടനകളും ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ അവയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്താനോ ആശങ്ക ദൂരീകരിക്കാനോ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാൽ അവയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്താനോ ആശങ്ക ദൂരീകരിക്കാനോ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

×