Advertisment

കാ​ട്ടു​ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു ; തീ​യ​ണ​യ്ക്കാ​ന്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ട​ന്ന് മ​ന്ത്രി

New Update

തൃ​ശൂ​ര്‍ : ദേ​ശ​മം​ഗ​ലം കൊ​റ്റ​മ്പ​ത്തൂ​രി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. അ​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​വും ന​ല്‍​കും. തീ​യ​ണ​യ്ക്കാ​ന്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ട​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Advertisment

publive-image

ട്രൈ​ബ​ൽ വാ​ച്ച​ർ പെ​രി​ങ്ങ​ൽ​ക്കു​ത്ത് വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ കെ.​യു. ദി​വാ​ക​ര​ൻ (43), താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ കൊ​ടു​മ്പ് എ​ട​വ​ണ വ​ള​പ്പി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (54), കൊ​ടു​മ്പ് വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​ൻ (48) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കൊ​റ്റ​മ്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​ടി​ക്കാ​ടി​നു തീ​പി​ടി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​ന്നി​രു​ന്നു.

വൈ​കു​ന്നേ​രം നാ​ലോ​ടു​കൂ​ടി കാ​റ്റ് ദി​ശ​മാ​റി വീ​ശി​യ​തോ​ടെ തീ​യ​ണ​ച്ചു​കൊ​ണ്ടി​രു​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ന്ന ഭാ​ഗ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഇ​വ​ർ തീ​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Advertisment