Advertisment

പല ഗവർണർമാര്‍ക്കും സ്വന്തം പദവിയുടെ ഭരണഘടനാ ബാധ്യത പോലും അറിയില്ല - മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍

New Update

publive-image

Advertisment

മലമ്പുഴ ∙ സ്വന്തം പദവിയുടെ ഭരണഘടനാ ബാധ്യത പോലും അറിയാത്തവരാണു രാജ്യത്തെ പല ഗവർണർമാരുമെന്നു മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ. ഗവർണറുടെ പദവിയും ഉത്തരവാദിത്തവും കടമയും പോലും പലർക്കുമറിയില്ല.

കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമത്തെ കൂട്ടായ്മയോടെ പ്രതികരിക്കേണ്ട കാലമാണ്.

കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശങ്കരനാരായണൻ.

palakkadu
Advertisment