Advertisment

പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടില്ല; നാമനിർദേശ രീതിയെ എതിർക്കുന്നവരും മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണെന്ന് ആഞ്ഞടിച്ച് കെ.സുധാകരൻ

New Update

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പും പുനഃസംഘടനയും നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

Advertisment

publive-image

നാമനിർദേശ രീതിയെ എതിർക്കുന്നവരും മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണെന്ന് സുധാകരൻ ആഞ്ഞടിച്ചു. അതേസമയം, പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.

നിർവാഹകസമിതിയിലെ ഭൂരിപക്ഷവും ഡി.സി.സി പ്രസിഡന്റുമാരുടെ പിന്തുണയും ഉറപ്പിച്ചാണ് ഗ്രൂപ്പുകളെ കെ.സുധാകരൻ നേരിടുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ഒറ്റക്കെട്ടായ ആവശ്യമാണ് കെ.സുധാകരൻ തള്ളിയത്.

k sudhakaran
Advertisment