Advertisment

കെ സുധാകരന്‍ പറഞ്ഞാല്‍ ജാതി അധിക്ഷേപം; സര്‍ക്കാര്‍ പറഞ്ഞാല്‍ തൊഴിലാളിശ്രേഷ്ഠത ! തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാര വിതരണത്തില്‍ ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ചെത്ത്‌ തൊഴിലാളിയെന്ന് വിശേഷിപ്പിച്ച് കാശുമുടക്കി പരസ്യം നല്‍കിയത് ഇന്നിറങ്ങിയ ദിനപ്പത്രങ്ങളില്‍ ! ചെത്ത് തൊഴിലാളി വിവാദത്തില്‍ ഉത്തരംമുട്ടി സിപിഎം. സുധാകരനെ കുടുക്കാന്‍ സിപിഎമ്മൊരുക്കിയ വാര്‍ത്തകള്‍ ക്ലച്ച് പിടിക്കുന്നില്ല. സുധാകരനെതിരായ സിപിഎം നീക്കങ്ങളുടെ മുനയൊടിഞ്ഞു !

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും നിലവിലെ കണ്ണൂര്‍ ലോക്സഭാംഗവുമായ കെ. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്ത് തൊഴിലാളിയുടെ കുടുംബത്തില്‍ നിന്നുള്ള ആളാണെന്ന് ആക്ഷേപിച്ചെന്ന വാദമുയര്‍ത്തുന്ന സിപിഎമ്മിന് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തില്‍ ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തി വര്‍ത്തമാനപത്രങ്ങളില്‍ പരസ്യം.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാര വിതരണം സംബന്ധിച്ച ഇന്നിറങ്ങിയ പത്രങ്ങളിലെ പരസ്യത്തിലാണ് പുരസ്‌ക്കാര ജേതാക്കളുടെ പട്ടികയില്‍ നാലാമതായാണ് ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തിട്ടുള്ളത്.

വയനാട്ടില്‍ നിന്നുള്ള മുരളീധരന്‍ ടി എസിനാണ് പുരസ്‌ക്കാരം നല്‍കിയിട്ടുള്ളത്. ഇതോടെ സി പി എമ്മിന്റെ കപടവാദവും പൊളിയുകയാണ്.

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാരാളിത്തം എടുത്തു കാട്ടി കെ സുധാകരന്‍ പ്രസംഗിച്ചത്. തൊഴിലാളിവര്‍ഗ കുടുംബത്തില്‍ നിന്നുമെത്തിയ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ധൂര്‍ത്തും ധാരാളിത്തവുമായിരുന്നു പ്രസംഗത്തിന്റെ കാതല്‍.

ഇതിനെ ജാതീയമായി വളച്ചൊടിച്ച് നേട്ടം കൊയ്യാനാണ് സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിച്ചത്. ഇതിനിടെയിലാണ് സര്‍ക്കാര്‍ തന്നെ ചെത്ത് തൊഴിലാളിക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നത്.

publive-image

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, ചെത്ത് തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, മരംകയറ്റ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി എന്നിങ്ങനെ നിരവധി കാറ്റഗറികളിലാണ് പുരസ്‌ക്കാരം സര്‍ക്കാര്‍ നല്‍കുന്നത്. അഞ്ചാം തീയതി ഉച്ചയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തൊഴില്‍ മന്ത്രി ടിപിരാമകൃഷ്ണനാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുന്നത്.

സിപിഎമ്മിന്റെ പ്രചാരണങ്ങളുടെ മുനയാണ് ഇതോടെ ഒടിയുന്നത്. കുലത്തൊഴിലെന്നോ ഏതെങ്കിലും തരത്തില്‍ ജാതീയമായോ ആക്ഷേപിക്കുന്നതായിരുന്നില്ല സുധാകരന്റെ പരാമര്‍ശം.

തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ സുധാകരന്‍ പ്രസംഗിച്ചത് ഇങ്ങനെ:

''പിണറായി വിജയന്‍ ആരാ. എനിക്കും നിങ്ങള്‍ക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാല ഏറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുന്നില്‍ നിന്ന് നിങ്ങള്‍ക്കു നേതൃത്വം കൊടുത്ത പിണറായി വിജയന്‍ ഇന്നെവിടെ. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍നിന്നുയര്‍ന്നു വന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനമോ. നിങ്ങള്‍ക്ക് അപമാനമോ ആണോ. സിപിഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകന്മാര്‍ ചിന്തിക്കണം.''

 

 

k sudhakaran trivandrum news
Advertisment