Advertisment

ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആര്? നടപടിയെടുക്കണമെന്ന് വളരെ കര്‍ക്കശമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്, ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ കഴിയില്ല; രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെ സുധാകരന്‍

New Update

തിരുവനന്തപുരം; സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.

Advertisment

publive-image

‘സിപിഐഎമ്മില്‍ നിന്നും ഇതൊരു അത്ഭുതമായി എനിക്ക് തോന്നുന്നില്ല. ഇതിന് മുമ്പും രമ്യാ ഹരിദാസ് എംപിക്കെതിരെ വളരെ മോശമായി എത്രയോ തവണ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആര്. നടപടിയെടുക്കണമെന്ന് വളരെ കര്‍ക്കശമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ കഴിയില്ല.’ കെ സുധാകരന്‍ എംപി പറഞ്ഞു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് രമ്യാ ഹരിദാസ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

k sudhakaran k sudhakaran speaks
Advertisment