Advertisment

പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല;  സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ചു; സ്വാതന്ത്ര്യ സമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നെന്ന് കെ.സുധാകരൻ

New Update

തിരുവനന്തപുരം: ലോക്​സഭ എം.പി എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്​ടജീവിയെന്നും വിളിച്ച പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്ന്​ കെ.സുധാകരൻ. പിണറായി കോൺഗ്രസ്​ നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്​. അത്​ തിരുത്താൻ അദ്ദേഹം തയാറാവുമോയെന്നും കെ.സുധാകരൻ ചോദിച്ചു.

Advertisment

publive-image

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. ​വിവാദപരാമർശത്തിൽ അനാവശ്യ ഇടപെടലാണ്​ ഷാനിമോൾ ഉസ്​മാൻ നടത്തിയത്​. ഷാനിമോൾ ഉസ്​മാന്‍റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമർശിച്ച നേതാക്കളുടെ തിരുത്തിൽ സംതൃപ്​തിയുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാര്. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നെന്നും സുധാകരൻ പറഞ്ഞു.

”ഞാനെവിടെയാണ് ജാതി പറഞ്ഞത്. എ കെ ബാലനുമൊക്കെ ഇപ്പോ രം​ഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് ഓർമ്മ വേണം നിങ്ങൾക്ക്. ചൊവ്വാഴ്ച ചാനലിൽ വന്ന എന്റെ പ്രസം​ഗത്തിന് സിപിഎമ്മുകാർ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവർ ഉറങ്ങിയോ.

രണ്ട് ദിവസം കഴിഞ്ഞ് അവർക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ ഇടപെട്ടു.

എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി. പാർട്ടിയ്ക്കകത്ത് അക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്. .” സുധാകരൻ പറഞ്ഞു.

k sudhakaran k sudhakaran speaks
Advertisment