Advertisment

ഇത് ചതിയാണ്, കനത്ത വില നല്‍കേണ്ടിവരും മിസ്റ്റര്‍ പിണറായി വിജയന്‍

New Update

Advertisment

തിരുവനന്തപുരം: യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

പൊലീസിന്റെ വേഷവും ഷീല്‍ഡും കൊടുത്ത് അകമ്പടി നല്‍കി അവിശ്വാസിയായ യുവതിയെ മലകയറ്റുകയാണ് പൊലീസെന്നും പിണറായി വിജയന്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

”ഇതു ചതിയാണ്. ഇന്നലെവരെ പറഞ്ഞത് സര്‍ക്കാര്‍ ആരേയും നിര്‍ബന്ധിച്ച് കൊണ്ടുപോകില്ലെന്നായിരുന്നു. പൊലീസിന്റെ വേഷവും ഷീല്‍ഡും കൊടുത്ത് അകമ്പടി നല്‍കി അവിശ്വാസിയായ യുവതിയെ മലകയറ്റുകയാണ്. കനത്ത വില നല്‍കേണ്ടിവരും മിസ്ടര്‍ പിണറായി വിജയന്‍”- കെ. സുരേന്ദ്രന്‍ പറഞ്ഞു.

രുക്കുമുഷ്ടി ഉപയോഗിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മുഖ്യമന്ത്രി അവിവേകം കാണിക്കരുതെന്നും മുറിവേറ്റ വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവധാനതയോടെ പെരുമാറാനാണ് മുഖ്യമന്ത്രി തയ്യാറാവേണ്ടത്. ബലം പ്രയോഗിച്ച് വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിശ്വാസികളോടൊപ്പം മുന്നില്‍ നില്‍ക്കുമെന്നും നേരത്തെ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Advertisment