Advertisment

ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് ലൈഫ് മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമ്മീഷൻ വരുന്നത് ? ലൈഫ് മിഷനിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : കെ.സുരേന്ദ്രൻ

New Update

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് ലൈഫ്മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമ്മീഷൻ വരുന്നതെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ചോദിച്ചു.

Advertisment

publive-image

സർക്കാരുമായി എം.ഒ.യു ഉണ്ടാക്കിയ സംഘടന നടപടിക്രമങ്ങളെല്ലാം പൂ‌ർത്തിയാക്കിയിട്ടുണ്ടോ? പണിപൂർത്തിയാകും മുമ്പ് സ്വപ്നയ്ക്ക് കമ്മീഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻ ശിവശങ്കരൻ ഇടപെട്ടതും ലൈഫിൻെറ ചെയ‌മാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അറിയുക. തൃശ്ശൂരിൽ ലൈഫ് മിഷൻ നി‌മ്മിക്കുന്ന ഫ്ലാറ്റിൻെറ ബോർഡിൽ യു.എ.ഇ കോൺസുലേറ്റിൻെറ ബോർഡ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം.

ജലീലിനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന് വിദേശരാജ്യവുമായി എങ്ങനെയാണ് ഇടപെടൽ നടത്താനാവുക? ഇത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി സമർത്ഥമായി ഒഴിവാകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയതു കൊണ്ടൊന്നും കാര്യമില്ല.

എല്ലാം എൻ.ഐ.എ അന്വേഷിക്കുമെന്ന് പറഞ്ഞ് ജന്ങളുടെ കണ്ണിൽപൊടിയിടുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക അഴിമതികൾ എൻ.ഐ.എയുടെ പരിധിയിൽ വരില്ലെന്ന സാമാന്യബുദ്ധി സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്.

സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൻെറ ഡിജിറ്റൽ തെളിവുകൾ കയ്യിലുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയക്ക് വലിയ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും എൻ.ഐ.എയും കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇതിനെ പറ്റി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വിദ്യാ‌ർത്ഥികളുടെ ഡാറ്റ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകുന്നു

സ്പിൻക്ളറിന് പിന്നാലെ കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാ‌ർത്ഥികളുടെ ഡാറ്റ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകുകയാണ് സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ഐ.ഇ.ടിയുടെ മറവിലാണ് ബാം​ഗ്ലൂ‌ർ കമ്പനിയായ ലാസിമിന് ഡാറ്റ കൈമാറുന്നത്. ചില കണ്ണൂരുകാരാണ് ഇതിൻെറ പിറകിൽ.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാതൃകാ പരീക്ഷയുടെ വെബ്സൈറ്റിൽ പേര് രജിസ്ട്രർ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളാണ് സ്വകാര്യ കമ്പനി ചോർത്തുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്പിക്ളറിനെ പോലെ സൗജന്യ സേവനമെന്നാണ് സർക്കാർ വാദം. സംസ്ഥാന സർക്കാരിൻെറ അഴിമതികളെല്ലാം ഫ്രീ ഓഫർ ബോർഡ് വെച്ചിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

പ്രളയദുരിതാശ്വാസത്തിന് കൂടുതൽ ഫണ്ട് വേണമെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞവർഷങ്ങളിലെ പ്രളയത്തിന് ഇരയായവർക്ക് വേണ്ടി സംസ്ഥാനം എന്ത് ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കണം. കേന്ദ്രം നൽകിയ ഫണ്ടും പിരിച്ച ഫണ്ടും എന്തിന് ഉപയോ​ഗിക്കാതെ സർക്കാർ ബാങ്കിൽ നിക്ഷേപിക്കുകയാണ്. കവളപ്പാറയിലും പുത്തുമലയിലും ദുരന്തത്തിന് ഇരയായവർക്ക് പുനരധിവാസം പോലും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി

Advertisment