Advertisment

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്‌

New Update

publive-image

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വഷണ സംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്.

3.5 കോടി രൂപ പിടിച്ചെടുത്തതില്‍ 3.25 കോടി ധര്‍മ്മരാജന്റേയും 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റേതുമാണ് നിലപാടാണ് ബിജെപി സ്വീകരിച്ചത്. എഎന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണം എന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്.

k surendran kodakara
Advertisment