കൊട്ടിക്കലാശത്തിനിടെ കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍  തടഞ്ഞു , മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ മാറ്റി; വാഹനം കടത്തിവിട്ടു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Sunday, April 21, 2019

പേട്ട: കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വച്ച് തടഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്.

എൽ ഡി എഫ് പ്രവർത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എല്‍ഡിഎഫിന്റെ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ മാറ്റി. സുരേന്ദ്രന്റെ വാഹനം കടത്തിവിട്ടു

കേരളത്തിൽ പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയപ്പോള്‍ ആവേശം സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

×