Advertisment

എ.വിജയരാഘവൻ ദുരന്തമേഖലയിൽ പോയോ എന്ന് അറിയില്ല; മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടു: കെ. സുരേന്ദ്രൻ

New Update

publive-image

Advertisment

തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ദുരന്തമേഖലയിൽ പോയോ എന്ന് തനിക്കറിയില്ലെന്നും താൻ കോട്ടയത്തെയും പത്തനംത്തിട്ടയിലേയും ദുരന്തമേഖലയിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ ഒന്നും ദുരന്ത മേഖലയിൽ കാണാനില്ല. സേവാഭാരതി പ്രവർത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത്. മന്ത്രിമാർ സന്ദർശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചിലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എംഎൽഎമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ട്.

നാലേമുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ല. പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബിജെപി പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിക്കും. കേന്ദ്രം നൽകിയ 3000ൽ അധികം കോടിയുടെ കണക്ക് എവിടെ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആർക്കെങ്കിലും നഷ്ടപരിഹാര തുക നൽകിയോ? ഇതിനൊന്നും മറുപടി പറയാത്ത വിജയരാഘവൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

k surendran
Advertisment