ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം എം മണി ഇപ്പോൾ എന്തു പറയുന്നു ? മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, March 1, 2021

തൊടുപുഴ: സംസ്ഥാന വൈദ്യുത മന്ത്രി എം എം മണിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

നരേന്ദ്ര മോദി കോവിഡ് വാക്സിൻ എടുത്തിരിക്കുന്നു. കോവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആണെന്നും വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണ്. മലയാളിയായ ആരോഗ്യപ്രവർത്തക റോസമ്മയാണ് പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്. കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

×