Advertisment

ശശികലയും സുരേന്ദ്രനും അറസ്റ്റുമൊക്കെയായി ജനത്തിന്‍റെ മുതുകത്ത് പിന്നെയും 'പൊങ്കാല' ! ആദ്യം ഹര്‍ത്താല്‍ ആയിരുന്നെങ്കില്‍ രണ്ടാം ദിവസം വാഹനം തടച്ചില്‍ ?

New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശശികലയും സുരേന്ദ്രനും അറസ്റ്റും രാഷ്ട്രീയ നാടകങ്ങളുമൊക്കെയായി ജനങ്ങളുടെ മുതുകത്ത് പിന്നെയും 'പൊങ്കാല'. ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് ഇന്നലെ അര്‍ദ്ധരാത്രിയ്ക്ക് പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ജനത്തെ ബന്ദികളാക്കിയതിനു പിന്നാലെ ഞായറാഴ്ച വീണ്ടും 'ഹൈവേ ബന്ദിന്' ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി .

publive-image

ബന്ദും ഹര്‍ത്താലും ആണെന്ന് പറയുന്നില്ലെങ്കിലും ഹൈവേയില്‍ വാഹനങ്ങള്‍ തടയുമെന്നാണ് പ്രഖ്യാപനം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, ഹൈവേകളില്‍ വാഹനം തടയുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

publive-image

ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ ശനിയാഴ്ച രാത്രിയാണ് പോലീസ് നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തത്. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പോലീസ് അംഗീകരിച്ചില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

publive-image

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാത്രിയില്‍ സെക്രട്ടേറിയറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് പോലീസ് തടയുകയും പ്രതിഷേധക്കാര്‍ക്ക് നേരേ ലാത്തിവീശുകയും ചെയ്തു. സംഘര്‍ഷം തുടര്‍ന്നതോടെ ജലപീരങ്കിയും പ്രയോഗിച്ചു.

publive-image

ഇതോടെ ബിജെപിക്കാര്‍ നാളെ ഹൈവേയില്‍ ഇറങ്ങുകയാണ്. പെട്ടെന്നുണ്ടായ ഇന്നലെ ഹര്‍ത്താലില്‍ കുടുങ്ങിപ്പോയവര്‍ നാളെ യാത്ര തുടരാം എന്ന് കരുതിയാലും അത് അനുവധിക്കില്ലെന്ന് സാരം.

sabarimala bjp flop
Advertisment