Advertisment

സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അനുചിതം : വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം : സീതാറാം യച്ചൂരി രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ വരണമെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മാറി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വയനാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അനുചിതമല്ലെയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

Advertisment

publive-image

സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടില്‍ വരണമെന്നും സുരേന്ദ്രന്‍ പറയുന്നു.

അമേഠിയില്‍ രാഹുല്‍ ഗാന്ധി  ദയനീയമായി പരാജയപ്പെടുമെന്ന് മാസങ്ങള്‍ക്കുമുന്‍പെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോള്‍ കൊങ്ങികളും കമ്മികളും തന്നെ പരിഹസിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Advertisment