Advertisment

വിജയ പ്രതീക്ഷ വെച്ച പത്തനംതിട്ട മണ്ഡലത്തില്‍ തകര്‍ന്നടിഞ്ഞ് കെ. സുരേന്ദ്രന്‍ ;കുതിച്ച് പാഞ്ഞ്‌ ആന്റോ ആന്റണി

New Update

പത്തനംതിട്ട: ബി.ജെ.പി വിജയ പ്രതീക്ഷവെച്ച പത്തനംതിട്ട മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കെ. സുരേന്ദ്രന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 115042 വോട്ടുകളാണ് ആന്റോ ആന്റണി ഇതുവരെ നേടിയത്.

Advertisment

publive-image

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വീണ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. 10,4699 വോട്ടുകളാണ് വീണ ജോര്‍ജ് നേടിയത്. 90929 വോട്ടുകളാണ് കെ. സുരേന്ദ്രന് ലഭിച്ചത്.

ശബരിമല കലാപം ഏറ്റവുമധികം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ കഴിയേണ്ടിവന്ന സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.

Advertisment