Advertisment

കെ. സുരേന്ദ്രനെ വെട്ടിലാക്കി അന്വേഷണം ? കോന്നിയില്‍ മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചു. അടിയന്തര നടപടിക്ക് കളക്റ്ററുടെ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട : കോന്നിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരായ പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

പ്രാഥമിക പരിശോധനയില്‍ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ കാത്തോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്‍റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെയാണ് സഭയിലെ ഒരു പറ്റം വിശ്വാസികള്‍ ചേര്‍ന്ന് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്.

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. വീഡിയോ നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം പരാജയം മുന്നില്‍ കണ്ട ഇടത്- വലത് മുന്നണികള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് വിവാദത്തില്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുതേടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ത്തോഡോക്സ് സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ക്കുവേണ്ടി എബ്രഹാം കോശി എന്നയാള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

പരാതി സത്യമെന്ന് തെളിഞ്ഞാല്‍ വിജയിച്ചാല്‍ പോലും തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തക്ക ശക്തമായ ചട്ട ലംഘനമാണ് മത ചിഹ്നങ്ങളുടെ ദുരുപയോഗം.

byele 19
Advertisment