Advertisment

പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് കെ.സുരേന്ദ്രന്‍ ! ; വാര്‍ത്താ സമ്മേളനത്തിനായി കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര വിവാദത്തില്‍ 

New Update

കോഴിക്കോട് : പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തിനായി കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര വിവാദത്തില്‍. എന്നാല്‍ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം.

Advertisment

publive-image

രാജ്യത്തെ പൗരന്മാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ തുടരാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ സമയത്ത് കോഴിക്കോട്ടായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം വാര്‍ത്താസമ്മേളനത്തിനായി കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. യാത്ര ലോക്ക്ഡൗണ്‍ മാനദണ്ഢങ്ങളുടെ ലംഘനമാണെന്നാണ് വിവാദം. എന്നാല്‍ ഡി.ജി.പിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു യാത്രയെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം.

ലോക്ഡൗണ്‍ കാലത്ത് ജില്ലവിട്ടു പുറത്തുപോകുന്നതിനു പൊലീസിന്‍റെ പാസ് ആവശ്യമാണ്. സേവാഭാരതിയുടെ പേരിലുള്ള പാസിലായിരുന്നു സുരേന്ദ്രന്‍റെ യാത്രയെന്നാണ് സൂചന

k surendran
Advertisment