Advertisment

ബിജെപി യെ അധികാരത്തിൽ നിന്നൊഴുവാകാൻ സിപിഎമ്മും യുഡിഎഫും കേരളത്തിൽ പരസ്യ ബാന്ധവത്തിലാണെന്ന് കെ സുരേന്ദ്രന്‍

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ബിജെപി യെ അധികാരത്തിൽ നിന്നൊഴുവാകാൻ സിപിഎമ്മും യുഡിഎഫും കേരളത്തിൽ പരസ്യ ബാന്ധവത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്കെ സുരേന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് സിപിഎമ്മിന്‍റെ ബി ടീമായി അധപതിച്ചെന്നുംകെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

രാഷ്ടീയ അന്ധതയോടെയാണ് കേരളത്തിൽ എല്‍ഡിഎഫും യുഡിഎഫും പ്രവർത്തിക്കുന്നത്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ചെന്നിത്തല പഞ്ചായത്തിൽ 6 സീറ്റുള്ള യുഡിഎ‌ഫ് 4 സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണച്ചത്.

കേരളത്തിലെ മറ്റു പല തദ്ദേശ സ്ഥാപനങ്ങളിലും ഇതേ നിലപാട് തന്നെയാണ് ഇരു മുന്നണി കളും സ്വീകരിച്ചിട്ടുള്ളത്. വർഗ്ഗീയ ഭീകര സംഘടനകളെ കൂട്ടുപിടിച്ചാണ് യുഡിഎഫും എല്‍ഡിഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പത്തനംതിട്ട മുൻ സിപ്പാലിറ്റിയിൽ എസ്ഡിപിഐ ക്കാണ് വൈസ് ചെയർമാൻ സ്ഥാനം എല്‍ഡിഎഫ് നൽകിയത്. ഷൊർണ്ണൂർ നഗരസഭയിലും എസ്ഡിപിഐ യുടെ പിന്തുണഎല്‍ഡിഎഫിനാണ് ' പ്രതിപക്ഷത്തിൻ്റെ പോരായ്മയും രാഷ്ടീയ ധാർമ്മികതയില്ലായ്മയാണ്എല്‍ഡിഎഫി ൻ്റെ വിജയം ചെന്നിത്തല അജഗള സ്തനമായി മാറി.

കേരളത്തിൽ പോലീസും ആഭ്യന്തരവും തികഞ്ഞ പരാജയമാണ്: ഇതിൻ്റെ ഉദാഹരണമാണ് തേങ്കുറിശ്ശിയിൽ നടന്ന കൊലപാതകം സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ബാന്ധവം ജനങ്ങളോട് തുറന്ന് പറയണം.

കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രസക്തി നഷ്ടപെട്ടു. ഇരുമുന്നണികളും ചേർന്ന് എതിർത്താലുംബിജെപി യെ തകർക്കാൻ കഴിയില്ലെന്നുംകെ സുരേന്ദ്രൻ പറഞ്ഞു.ബിജെപി ജില്ല പ്രസിഡണ്ട് ഇ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

k surendran response
Advertisment