Advertisment

സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും സന്ദർശനം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം; ഈ രണ്ടു സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമാണോ; എം.ശിവശങ്കറിന്റെ വിദേശയാത്രകൾ എന്തിനായിരുന്നു; ചോദ്യങ്ങളുമായി കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട് : സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ്.

Advertisment

publive-image

ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിസഭാ യോഗം ചേർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടണം. ആ അന്വേഷണത്തിൽ സ്വന്തം ഓഫിസിനെയും ഉൾപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്ന സുരേഷിനെ 2017 മുതൽ മുഖ്യമന്ത്രിക്ക് അറിയാമെന്ന ആരോപണം അദ്ദേഹം നിഷേധിക്കാത്തത് എന്താണ്. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും സന്ദർശനം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം.

ഈ രണ്ടു സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമാണോ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വിദേശയാത്രകൾ എന്തിനായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഈ യാത്രകളിൽ പങ്കെടുത്തുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

k surendran swapna suresh cm pinarayi all news
Advertisment