Advertisment

മുസ്ലീം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്ക്കോ ഒരു ബന്ധവുമുണ്ടാകില്ല; ബിജെപിക്ക് മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ധാരണയുടേയും കാര്യമില്ല, അത്തരമൊരു സഖ്യം ബിജെപി ആലോചിച്ചിട്ടില്ല;  ശോഭ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ സുരേന്ദ്രനും മുരളീധരനും രം​ഗത്ത്

New Update

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും രം​ഗത്ത്.  മുസ്ലീം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

Advertisment

publive-image

ബിജെപിക്ക് മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ധാരണയുടേയും കാര്യമില്ലെന്നും അത്തരമൊരു സഖ്യം ബിജെപി ആലോചിച്ചിട്ടില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

നേരെത്തെ മുസ്‌ലിം ലീഗിനെ എന്‍ഡിഎ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തിരുന്നു.

ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

v muralidharan k surendran k surendran speaks v muralidharan speaks
Advertisment