ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രി; തോല്‍ക്കുമെന്നു വന്നപ്പോള്‍ നിലപാടുകൾ മാറ്റുകയാണെന്ന് കെ സുരേന്ദ്രൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 6, 2021

തിരുവനന്തപുരം: അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ ചെയ്ത നീചമായ കാര്യങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍ക്കുമെന്നു കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി ദുര്‍ബലനാണ്. അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളില്‍ കണ്ടത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു വന്നപ്പോള്‍ എല്ലാ നിലപാടും മാറ്റുകയാണ് അദ്ദേഹം ചെയ്തതത്. ഇത് ജനം വിശ്വസിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

×