Advertisment

കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പണം നല്‍കി; ആരോപണം ശരിവച്ച് നിര്‍ണായക തെളിവ്; പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലില്‍ അതേ ദിവസം സി.കെ.ജാനു താമസിച്ചതിന് തെളിവ്‌

New Update

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതിന് സി.കെ.ജാനുവിന്  കെ.സുരേന്ദ്രന്‍  പണം നല്‍കിയെന്ന ആരോപണം ശരിവച്ച് നിര്‍ണായക തെളിവ്. പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലില്‍ അതേ ദിവസം സി.കെ.ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

കൊടകര കുഴല്‍പ്പണക്കേസിനൊപ്പം ബി.ജെ.പി നേതൃത്വത്തിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നത്. മാര്‍ച്ച് ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് ആരോപണം.

അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി.കെ.ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. അതും പ്രസീത ആരോപിക്കുന്ന 503 ാം നമ്പര്‍ റൂമില്‍ തന്നെ. റൂം എടുത്ത് പ്രസീതയോ സി.കെ.ജാനുവോ നേരിട്ടല്ല.

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതും പണം അടച്ചതും. ഇതോടെ ഇവര്‍ വന്നത് ബി.ജെ.പി വിളിച്ചിട്ടാണെന്ന് ഉറപ്പാവുകയാണ്.

k surendran
Advertisment