Advertisment

പിറണായി വിജയന് ഒറ്റപ്പൂതി ! വിഎസ് മുതല്‍ കെകെ ശൈലജ വരെ പിറണായിയുടെ ഒറ്റപ്പൂതിക്ക് ഇരയായി; പിണറായിക്ക് മറുത്തു പറയാന്‍ നട്ടെല്ലുണ്ടായിരുന്ന ഒരേ ഒരു കമ്യൂണിസ്റ്റേ വടക്കന്‍ കേരളത്തിലുണ്ടായിരുന്നുള്ളൂ- ടിപി ചന്ദ്രശേഖരന്‍; ആ പേര് കേട്ടാല്‍ ഇന്നും പിണറായിക്ക് വിറളി പിടിക്കും ! കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കൂട്ടുപിടിച്ച് തന്നെ വിമര്‍ശിച്ച പിണറായിക്ക് അതേ നാണയത്തില്‍ കെഎസിന്റെ മറുപടി. ജസ്റ്റിസ് കെ സുകുമാരന്‍ പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നു പറഞ്ഞതും തലശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് സിപിഐ പറഞ്ഞതും ചൂണ്ടിക്കാട്ടി സുധാകരന്‍ ! വ്യക്തി ആരാധന മാറ്റിവച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറായാല്‍ അന്നു പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ !

New Update

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദത്തിലെ പിണറായി-കെ സുധാകരന്‍ വാക്‌പോര് അവസാനിക്കാതെ തുടരുന്നു. ഇന്നലെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ കെ സുധാകരന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇന്നലെ സുധാകരന് മറുപടി നല്‍കാന്‍ പിണറായി വന്നില്ല.

Advertisment

publive-image

പകരം എകെ ബാലനും ഡിവൈഎഫ്‌ഐ നേതാക്കളുമാണ് സുധാകരനെ വിമര്‍ശിച്ചും മുഖ്യമന്ത്രിയെ പ്രതിരോധിച്ചും രംഗത്തു വന്നത്. എന്നാല്‍ താന്‍ പിണറായിക്കെതിരായ വിമര്‍ശനം അവസാനിപ്പിക്കുന്നില്ല എന്ന സൂചനകളാണ് കെ സുധാകരന്‍ നല്‍കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കെ സുധാകരനെ ആക്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ കടമെടുത്തായിരുന്നു. അതേ നാണയത്തിലുള്ള ഒരു തിരിച്ചടി തന്നെയാണ് സുധാകരന്‍ ഇന്നു നല്‍കിയത്. പണറായി വിജയന് മാഫിയാ ബന്ധം ഉണ്ടെന്നു പറഞ്ഞ ജസ്റ്റിസ്‌ കെ സുകുമാരന്റെ വാക്കുകള്‍ ചേര്‍ത്തും പഴയ സിപിഐയുടെ ആരോണങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് സുധാകരന്റെ വിമര്‍ശനം.

പണ്ട് ജ. കെ സുകുമാരന്‍ പിണറായി വിജയന് മാഫിയാ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് പറഞ്ഞതോടെ പിണറായി ഉള്‍വലിഞ്ഞുവെന്നാണ് സുധാകരന്‍ പറയുന്നത്. നിയമപോരാട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞതോടെ പിണറായി കുറ്റസമ്മതം നടത്തിയെന്നും സുധാകരന്‍ പറയുന്നു.

പണ്ട് സിപിഐ പുറത്തിറക്കിയ ഒരു നോട്ടീസിന്റെ പേരിലും സുധാകരന്‍ പിണറായിയെ വിമര്‍ശിക്കുന്നു. ഗുജറാത്ത് മോഡലില്‍ മുസ്ലീം സമുദായത്തെ കൊള്ളയടിക്കാനും കൊല്ലാനും കാരണമായ തലശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് സിപിഐ നോട്ടീസ് ഇറക്കിയെന്നാണ് സുധാകരന്‍ പറയുന്നത്.

പിണറായിക്ക് ഒറ്റപ്പൂതിയാണെന്ന് പറയുന്ന സുധാകരന്‍ അതങ്ങനെയെന്ന് വിശദീകരിക്കുന്നുമുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നെറികേട് കാട്ടുന്നവനെയാണ് ഒറ്റപ്പൂതിയെന്ന് പറയുന്നത്. വിഎസ് മുതല്‍ എംഎ ബേബി, കെകെ ശൈലജവരെ പിണറായിയുടെ ഒറ്റപ്പൂതിക്ക് ഇരയായവരെന്നും സുധാകരന്‍ പറയുന്നുണ്ട്.

പിണറായിക്കെതിരെ താന്‍ നടത്തിയത് വ്യക്തിപരമായ വിമര്‍ശനമാണെന്ന് സുധാകരന്‍ ആവര്‍ത്തിക്കുന്നു. എന്നു മുതല്‍ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റി വച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നോ അന്നു താന്‍ പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറയുന്നു.

k surendran k surendran speaks
Advertisment