Advertisment

കണ്ടാമൃഗത്തിന്റെതു പോലുള്ള കരുത്തുമായി വന്ന ഇപി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തിയ പേക്കൂത്ത് മലയാളികളെ നാണംകെടുത്തി; അന്ന് നിയമസഭയെ കളങ്കപ്പെടുത്തിയ ജനപ്രതിനിധികള്‍ പലരുമിന്ന് മന്ത്രിമാരാണ്; ‘സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലാവധി തീരുന്നു, മധുവിധു ആഘോഷിക്കാന്‍ സാധിച്ചില്ല’; പരിഹാസവുമായി കെ.സുരേന്ദ്രൻ

New Update

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സർക്കാർ നേരിട്ടത് കനത്ത തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ. കണ്ടാമൃഗത്തിന്റെതു പോലുള്ള കരുത്തുമായി വന്ന ഇപി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തിയ പേക്കൂത്ത് മലയാളികളെ നാണംകെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലാവധി തീരുന്നെന്നും സന്തോഷത്തോടെ മധുവിധു ആഘോഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Advertisment

publive-image

”അന്ന് നിയമസഭയെ കളങ്കപ്പെടുത്തിയ ജനപ്രതിനിധികള്‍ പലരുമിന്ന് മന്ത്രിമാരാണ്. ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ വിശ്വരൂപം അന്ന് കണ്ടതാണ്. കണ്ടാമൃഗത്തിന്റെതു പോലുള്ള കരുത്തുമായി വന്ന ഇപി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തിയ പേക്കൂത്ത് മലയാളികളെ നാണം കെടുത്തി”- സുരേന്ദ്രന്‍.

കേസില്‍ കെ. എം മാണിയെ കുറച്ച് നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് നേരും നെറിയുമില്ലാ എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജോസ് കെ മാണിക്ക് മനഃസാക്ഷിയുണ്ടെങ്കില്‍ എങ്ങനെ എല്‍ഡിഎഫില്‍ തുടരാന്‍ സാധിക്കുമെന്നും അന്ന് ബജറ്റ് പ്രസംഗം ചുരുക്കി പോയില്ലെങ്കില്‍ കെഎം മാണിയെ കായികമായി ഇവര്‍ ആക്രമിക്കുമായിരുന്നെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

k surendran k surendran speaks
Advertisment