Advertisment

കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രൻ

New Update

തിരുവനന്തപുരം: അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും.

Advertisment

publive-image

ബീഹാറിലും മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലും ബിജെപി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണ്.

കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

k surendran statement
Advertisment