Advertisment

ആര് എന്ത്ചോദിച്ചാലും മുഖ്യമന്ത്രിക്ക് ഹാലിളകും. ലൈഫ് മിഷന്‍ ആരോപണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. നൂറിന പദ്ധതികളുടെ ഉദ്ഘാടനമഹാമഹങ്ങള്‍ വെറും തട്ടിപ്പാണെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

Advertisment

publive-image

വര്‍ഗീയ കലാപം ലക്ഷ്യമിടാനാണ് ശ്രമിക്കുന്നതെന്നും ജനശ്രദ്ധ തിരിക്കാന്‍ മതത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

'ആര് എന്ത്ചോദിച്ചാലും മുഖ്യമന്ത്രിക്ക് ഹാലിളകും. ലൈഫ് മിഷന്‍ ആരോപണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. നൂറിന പദ്ധതികളുടെ ഉദ്ഘാടനമഹാമഹങ്ങള്‍ വെറും തട്ടിപ്പാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുളള പദ്ധതികള്‍ ബഹിഷ്കരിക്കാന്‍ ബി ജെ പി തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

k surendran statement
Advertisment