Advertisment

കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

New Update

വടകര: കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ നിര്യാണത്തിൽ സബർമതി ഫൗണ്ടേഷൻ വടകരയിൽ അനുശോചന യോഗം ചേർന്നു.

ഏറ്റവും താഴെക്കിടയിൽ നിന്ന് വളർന്ന് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയായി സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലെത്തിയ സുരേന്ദ്രന്റെ അകാല നിര്യാണം പാർട്ടിക്ക് മലബാറിൽ വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് യോഗം വിലയിരുത്തി.

അനുശോചന യോഗം സംസ്ഥാന ചെയർമാൻ ആസിഫ്കുന്നത്ത് ഉദ്ഘാടനം ചെയ്തു. അശ്വിൻ മതുക്കോത്ത് അധ്യക്ഷത വഹിച്ചു. പി കെ അംജദ്, വൃന്ദ പി കെ, അക്ഷയ് സി, പി പി ബാലകൃഷ്ണൻ, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.

k surendran
Advertisment