Advertisment

മനുഷ്യ മഹാ ശൃംഖല ആവര്‍ത്തന വിരസതയും അരോചകവുമാണെന്ന്​ കെ സുരേന്ദ്രന്‍

New Update

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യമഹാ ശൃംഖലക്കെതിരെ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രന്‍. മനുഷ്യ മഹാ ശൃംഖല ആവര്‍ത്തന വിരസതയും അരോചകവുമാണെന്ന്​ സുരേന്ദ്രന്‍ ആരോപിച്ചു.

Advertisment

publive-image

ഇക്കാര്യം നടത്തിപ്പുകാര്‍ക്ക്​ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അത്​ അവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ സുരേന്ദ്രന്‍ മനുഷ്യ മഹാശൃംഖലക്കെതിരെ വിമര്‍ശനമുന്നയിച്ചത്​.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ.

നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്.

ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല.

അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടി വരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.

k surendran
Advertisment