Advertisment

ജനുവരി ഒന്നിലെ കെ.ടി.യു പരീക്ഷകൾ മാറ്റിയത് പ്രതിഷേധാർഹം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ജനുവരി ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന S3,S7 B-Tech, S5 B-Arch l പരീക്ഷകൾ യാതൊരു സാങ്കേതിക കാരണവുമില്ലാതെ മാറ്റിവെച്ചത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ. അകാരണമായി പരീക്ഷകൾ മാറ്റി വെച്ചത് വനിതാ മതിൽ നടത്തുവാൻ വേണ്ടിയാണോ എന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കണം.

സപ്ലിമെന്ററി പരീക്ഷയും റഗുലർ പരീക്ഷയും വിദ്യാർത്ഥികൾക്ക് ഒരേ ദിനം എഴുതേണ്ട അവസ്ഥ വരുന്നത് ചൂണ്ടി കാണിച്ചപ്പോൾ പരീക്ഷകൾ നടത്താൻ ഡേറ്റ് ഇല്ലെന്ന് പറഞ്ഞ അധികൃതർ തന്നെ അകാരണമായി പരീക്ഷകൾ മാറ്റി വെക്കുന്ന നടപടി വിദ്യാർത്ഥികളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥി ദ്രോഹ നടപടികൾ നിരന്തരമായി ആവർത്തിക്കുന്ന സർവകലാശാല അധികൃതർ തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഫ്രറ്റേണിറ്റി കെ.ടി.യു കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി. ജസീൽ മങ്കട, മുനീബ് സി.ഇ.ടി, സ്വലീൽ ഫലാഹി, മുബാറക്, അമീൻ കൊച്ചി എന്നിവർ സംസാരിച്ചു.

Advertisment