കബാലിയും കാലയും പോലുള്ള ചിത്രങ്ങൾ പിറന്നത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രജനീകാന്ത്,കാലയുടെ ഓഡിയോ ലോഞ്ചിൻറെ വിശേഷങ്ങളും വിഡിയോയും കാണാം

സൂര്യ രാമചന്ദ്രന്‍
Thursday, May 10, 2018

കബാലിക്കു ശേഷമെത്തുന്ന രജനികാന്ത് ചിത്രമാണ് കാല. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. കാലയില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജൂണ്‍ ഏഴിനാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.

 

കാല റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. ചെന്നൈ വൈഎംസിഎ ഗ്രൗണ്ടില്‍ വെച്ചായിരുന്നു കാലയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്.

 

 

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കബാലിയും കാലയുമൊക്കെ ഉണ്ടായതിന്റെ കാരണം രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി പ്രണയരംഗങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്ന തിരിച്ചറിവിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായതെന്നാണ് രജനി ചടങ്ങില്‍ പറഞ്ഞിരുന്നത്.’എനിക്ക് 65 വയസ് പ്രായമായി, എന്റെ പാതി പ്രായമുളള നായികമാരുമായി ഞാന്‍ ഇനി റൊമാന്‍സ് ചെയ്യാന്‍ പാടില്ല, ഈ തിരിച്ചറിവാണ് എന്നെ പാ രഞ്ജിത്തില്‍ എത്തിച്ചത്, രജനി പറഞ്ഞു.

 

ചടങ്ങില്‍ നിര്‍മ്മാതാവും മരുമകനുമായ ധനുഷ്, സംവിധായകന്‍ പാ രഞ്ജിത്ത്, ഭാര്യ ലത രജനീകാന്ത്, മക്കളായ സൗന്ദര്യ,ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രൗഡഗംഭീരമായി നടത്തിയ ചടങ്ങില്‍ ആരാധകര്‍ക്ക് ആവേശം നല്‍കി ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ അവതരിപ്പിച്ചിരുന്നു.

 

ചെന്നൈ വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന കാലയുടെ ഓഡിയോ ലോഞ്ചിൻറെ വിഡിയോ.

 

 

×