Advertisment

ആത്മഹത്യാ ഭീക്ഷണി മുഴക്കിയ കബാലി വിതരണക്കാരന്‍റെ പ്രശ്നത്തില്‍ രജനീകാന്ത് ഇടപെടും. 5.5 കോടി രൂപ മുടക്കിയിട്ട് 1.5 കോടിയേ കിട്ടിയുള്ളൂവെന്ന വിതരണക്കാരന്‍റെ വെളിപ്പെടുത്തല്‍ രജനിയ്ക്ക് നാണക്കേടായി ?

New Update

publive-image

Advertisment

സൂപ്പര്‍താരം രജനികാന്ത് നായകനായ കബാലിയുടെ പ്രാദേശിക വിതരണക്കാരന് സംഭവിച്ച നഷ്ടം നികത്താന്‍ നടന്‍ രജനീകാന്ത് ഇടപെട്ടേക്കും . വിതരണക്കാരന്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആത്മഹത്യാ ഭീക്ഷണി മുഴക്കിയ സംഭവം രജനിയ്ക്ക് നാണക്കേടായി മാറിയിരുന്നു .

നൂറു കോടി മുടക്കി വന്‍ ആഘോഷമാക്കിയ സിനിമയുടെ വിതരണക്കാരുടെ അവസ്ഥ ദാരുണമെന്ന വാര്‍ത്ത പുറത്തുവരുന്നത് തന്‍റെ സ്റ്റാര്‍ വാല്യു തകര്‍ക്കുമെന്നാണ് രജനിയുടെ ഭയം .

കബാലി വിതരണം ചെയതത് കൊണ്ട് കടുത്ത സാമ്പത്തിക ഞെരുക്കത്തിലായെന്നും പലിശക്കാരുടെ ശല്യം മൂലം ആത്മഹത്യ ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞുവെന്നുമായിരുന്നു വിതരണക്കാരന്‍ സെല്‍വകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സൗത്ത് ആര്‍ക്കാഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് സെല്‍വകുമാറായിരുന്നു.

publive-image

ചിത്രത്തിന്റെ നിര്‍മാതാവ് കലൈപുലി എസ്. തനു ചിത്രം വിതരണം ചെയ്ത പേരില്‍ തനിക്ക് നേരിടേണ്ടി വന്ന നഷ്ടം നികത്തണമെന്നാണ് സെല്‍വകുമാറിന്റെ ആവശ്യം. വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തിയാണ് സെല്‍വകുമാര്‍ വിശദീകരിച്ചത്.

'20 മാസങ്ങളായി ഞാന്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കബാലിയുടെ വിതരണാവകാശം പിടിക്കാന്‍ പലിശക്കാരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പക്ഷേ  കബാലി അത്ര വിജയമായില്ല. പണം തന്ന് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. തനു സാര്‍ പണം തരാമെന്ന് പറഞ്ഞ് വാക്ക് തന്നു. പക്ഷേ ഇപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുകയാണ്.

പലിശക്കാര്‍ എന്റെ പിറകെയാണ്. അവര്‍ എന്റെ ജീവിതം അപകടത്തിലാണ്. ഭാര്യയുടെ താലിമാല വലരെ വിറ്റ് പലരുടെയും കടം തീര്‍ത്തു. പക്ഷേ ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. എന്റെ മരണമാണ് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം.

കബാലി വലിയ വിജയം ആയിരുന്നില്ല. 5.5 കോടി രൂപ മുടക്കിയാണ് ഞാന്‍ വിതരണാവകാശം വാങ്ങിയത്. പക്ഷേ എനിക്ക് ലഭിച്ചത് 1.5 കോടിയാണ്. എന്നെ സഹായിക്കൂ'.

2016 ല്‍ പുറത്തിറങ്ങിയ കബാലി സംവിധാനം ചെയ്തത് യുവസംവിധായകന്‍ പാ രഞ്ജിത്താണ്. 100 കോടി രൂപയായിരുന്നു മുതല്‍ മുടക്ക്. ചിത്രം സാമ്പത്തിക വിജയം നേടിയിരുന്നില്ല .

indian cinema
Advertisment