Advertisment

ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം... ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരമെന്ന് കപിൽ സിബൽ

New Update

ന്യൂഡല്‍ഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.

Advertisment

publive-image

ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരമെന്ന് കപിൽ സിബൽ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടുകളിലാണ് വിമർശനം.

രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്ന് കപിൽ സിബൽ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമേയം പാസാക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായി കഴിയില്ലെന്നും സിബൽ

വിശദീകരിച്ചു.

kabil cibil response
Advertisment