Advertisment

ഏത് ബി.ജെ.പി നേതാവാണ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത്  അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ തന്റേടം കാണിക്കുക ; പി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കബില്‍ സിബല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ അഴിമതികേസില്‍ പി ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രംഗത്ത്.

Advertisment

publive-image

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യാന്‍ ഏത് ബിജെപി നേതാവിനാണ് ധൈര്യമുള്ളതെന്നാണ് അദ്ദേഹം ചോദിക്കുന്നത് . ട്വിറ്റിലൂടെയാണ് കബില്‍ സിബല്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍  പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ ഏത് ബി.ജെ.പി നേതാവാണ് തന്റേടത്തോടെ മുന്നോട്ട് വരിക? എന്നായിരുന്നു കബില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത്.

Advertisment