Advertisment

സന്നദ്ധ പ്രവർത്തകനായ സമെയ്‍രി അക്ദമിയും കുടുംബവും കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റുസമ്മതിച്ച് അമേരിക്ക; ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാവേറുകളല്ല, നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്ന് വിശദീകരണം

New Update

കാബുള്‍: സന്നദ്ധ പ്രവർത്തകനായ സമെയ്‍രി അക്ദമിയും കുടുംബവും കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റുസമ്മതിച്ച് അമേരിക്ക. സെൻട്രൽ കമാൻഡ്അന്വേഷണത്തിലാണ് കണ്ടെത്തൽ ഉളളത്. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്നാണ് വിശദീകരണം.

Advertisment

publive-image

കാബൂൾ വിമാത്താവളത്തിലെ ഐഎസ് ചാവേർ ആക്രമണത്തിന് പിന്നാലെ ആയിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം. കാറിൽ സ്ഫോടനം നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അവകാശവാദം.

ഇത് തെറ്റെന്നാണ് , അമേരിക്കയുടെ സെൻട്രൽ കമാൻഡ് അന്വേഷണത്തിലെ കണ്ടെത്തൽ. കാറിന്‍റെ ഡിക്കിയിൽ വെള്ളം കയറ്റുമ്പോൾ, സ്ഫോടക വസ്തുക്കൾ എന്ന് കരുതിയാണ് ഡ്രോണുകൾ ആക്രമിച്ചത്.

സന്നദ്ധ പ്രവർത്തകനായ സമെയ്‍രി അക്ദമിയും കുടുംബത്തിലെ കുട്ടികൾ അടക്കം പത്തുപേരാണ് ഡ്രോൺ ആക്രമണത്തിൽ മരിച്ചത്. കൊല്ലപ്പെട്ട അഹ്‍മദ് നാസർ എന്ന വ്യക്തി അമേരിക്കൻ സൈന്യത്തിന്‍റെ പരിഭാഷകനായിരുന്നു.

എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി അമേരിക്കയിലേക്ക് പുറപ്പെടാനരിക്കെയാണ് അതേ രാജ്യത്തിന്‍റെ ഡ്രോണുകൾ ഒരു കുടുംബത്തെ ഇല്ലാതാക്കിയത്.

kabul
Advertisment