Advertisment

യഥാര്‍ത്ഥ മുഖം പുറത്തെടുത്ത് താലിബാന്‍; എതിര്‍ക്കുന്നവര്‍ക്കെതിരെ കൊടുംക്രൂരതകള്‍, പിതാവ് പ്രതിരോധ സേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ വധശിക്ഷക്ക് വിധേയമാക്കി

New Update

കാബൂള്‍: യഥാര്‍ത്ഥ മുഖം പുറത്തെടുത്ത് താലിബാന്‍. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ കൊടുംക്രൂരതകളാണ് താബിലാന്‍ നടത്തിവരുന്നതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുഞ്ഞിനെ താലിബാന്‍ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്. തഖര്‍ പ്രവിശ്യയിലാണ് സംഭവം.  കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

publive-image

കഴിഞ്ഞ ദിവസം ഹെരാത്ത് നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തി പൊതുജനമധ്യത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കിയിരുന്നു. നാല് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയെങ്കിലും എതിര്‍ക്കുന്നവര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

taliban
Advertisment