Advertisment

കാബുള്‍ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി ഭീകരന്‍ അല്ല, അഫ്ഗാന്‍ പൗരന്‍! ഡിഎന്‍എ പരിശോധനാ ഫലം പറയുന്നത്..

New Update

ഡല്‍ഹി:  കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ ആക്രമണം നടത്തിയത് കേരളത്തില്‍ നിന്നുള്ള ഭീകരന്‍ അല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം. അഫ്ഗാനിസ്ഥാന്‍ പൗരനാണ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയതെന്നു വ്യക്തമായതായി അഫ്ഗാന്‍ അധികൃതര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.

Advertisment

publive-image

കേരളത്തില്‍നിന്നുള്ള മുഹമ്മദ് മുഹ്‌സിന്‍ എന്ന അബു ഖാലിദ് അല്‍ ഹിന്ദിയാണ് കാബൂളില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരന്‍ തന്നെ പ്രതിസ്ഥാനത്തു സംശയിക്കപ്പെടുകയും ചെയ്ത ഈ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു.

ഇന്ത്യയ്ക്ക് പുറത്ത് എന്‍ഐഎ അന്വേഷിക്കുന്ന ആദ്യ കേസാണ് ഇത്. കുറ്റവാളി അഫ്ഗാന്‍ പൗരനാണെന്നു വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം തുടരുമോയെന്നു വ്യക്തമല്ല.

 

terror attack kabul terror attack
Advertisment