Advertisment

ചെന്നിത്തലയും ശ്രീധരന്‍പിളളയും പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങിപ്പോകും, അപ്പോള്‍ അവസാനിക്കുന്ന പ്രശ്‌നം മാത്രമെ ഇവിടെയുളളുവെന്ന് മന്ത്രി കടകംപളളി

New Update

Advertisment

ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളളയും പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായിട്ടാണ് തൃപ്തി ദേശായിക്ക് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളളയും കൂടീ അവരോട് പറഞ്ഞാല്‍ മതി, നിങ്ങള്‍ മഹാരാഷ്ട്രയിലേക്ക് അങ്ങ് മടങ്ങിപ്പോകാന്‍, അപ്പോള്‍ അവസാനിക്കുന്ന പ്രശ്‌നം മാത്രമെയുളളൂ ഇവിടെ. അവര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ തടയുക എന്നത് പ്രാകൃതമാണ്.നമ്മുടെ നാട്ടിലെ സംസ്‌കാരത്തിന് യോജിക്കാത്തതാണ്. അവരോട് തിരികെ പോകാന്‍ ഉത്തരവാദിത്വമുളള ആളുകള്‍ പറഞ്ഞാല്‍ മതി. പൊലീസ് പറയുന്നുണ്ട്.

സുപ്രീംകോടതി വിധിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ശനി ക്ഷേത്രത്തില്‍ കയറുന്നതിനായി സമരം ചെയ്ത് വിജയിപ്പിച്ച വനിതയാണ് എന്നൊക്കെയാണ് അവര്‍ പറയുന്നത്. തൃപ്തി ഇടതുപക്ഷക്കാരിയല്ലല്ലോ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണല്ലോ എന്നും മന്ത്രി പറഞ്ഞു.

ഒരാളുടെയും സഞ്ചാര സ്വാതന്ത്ര്യത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ല. വന്നവരോടൊക്കെ നല്ലവാക്ക് പറഞ്ഞ് തിരിച്ചുപോകാനാണല്ലോ പൊലീസ് ശ്രമിക്കുന്നത്. സ്ത്രീകളെ ഈ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ടോ ശബരിമലയിലേക്ക് വരാനായിട്ട്? ഈ ഗവണ്‍മെന്റില്‍ അംഗത്വമുളള പാര്‍ട്ടി വിചാരിച്ചാല്‍ 10000 സ്ത്രീകളെ ഇങ്ങോട്ട് മാര്‍ച്ച് ചെയ്യിപ്പിക്കാനായി സാധിക്കില്ലേ? അതിന് എന്തെങ്കിലും വിഷമമുണ്ടോ?. അങ്ങനെ സര്‍ക്കാരിന് താത്പര്യമില്ല. അങ്ങനെ ഉണ്ടായിരുന്നേല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

Advertisment